എകെഎസ്‌ടിയു-ജനയുഗം സഹപാഠി സംസ്ഥാനതല അറിവുത്സവം 13ന് കായംകുളം ഗവൺമെന്റ് ബോയ്സ് ഹയർസെക്കന്‍ഡറി സ്കൂളിൽ നടക്കും. രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. പത്തിന് വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിവുത്സവം ഉദ്ഘാടനം ചെയ്യും. ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ് അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ എൻ ശ്രീകുമാർ സ്വാഗതം പറയും. ജനയുഗം ഡയറക്ടർ ബോർഡ് അംഗം ടി ജെ ആഞ്ചലോസ് മുഖ്യപ്രഭാഷണം നടത്തും.
എകെഎസ്‌ടിയു സംസ്ഥാന പ്രസിഡന്റ് എൻ ഗോപാലകൃഷ്ണൻ, നഗരസഭാ വൈസ് ചെയർമാൻ ജെ ആദർശ്, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അസ്‌ലം ഷാ, എകെഎസ്‌ടിയു സംസ്ഥാന സെക്രട്ടറി കെ സി സ്നേഹശ്രീ, ജില്ലാ പ്രസിഡന്റ് കെ രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. എകെഎസ്‌ടിയു സംസ്ഥാന കമ്മറ്റി അംഗം വി ആർ ബീന നന്ദി പറയും. തുടർന്ന് വിജ്ഞാന പരീക്ഷ.
പകൽ 12.40ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ് അധ്യക്ഷത വഹിക്കും. എകെഎസ്‌ടിയു സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ സ്വാഗതം പറയും. ജനയുഗം മാനേജിങ് ഡയറക്ടർ അഡ്വ. എൻ രാജൻ മുഖ്യപ്രഭാഷണം നടത്തും. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. എ അജികുമാർ, കെപിഎസി സെക്രട്ടറി എ ഷാജഹാൻ, എകെഎസ്‌ടിയു ജില്ലാ സെക്രട്ടറി ഉണ്ണി ശിവരാജൻ, സഹപാഠി എഡിറ്റർ ഡോ. പി ലൈല വിക്രമരാജ്, കോഓർഡിനേറ്റർ ശരത് ചന്ദ്രൻ നായർ എന്നിവർ പങ്കെടുക്കും. ജനയുഗം ബ്യൂറോ ചീഫ് ടി കെ അനിൽകുമാർ നന്ദിപറയും.
English Summary: akstu janayugom sahapadi arivutsavam
You may also like this video