Site icon Janayugom Online

കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസർക്ക് സസ്പെന്‍ഷന്‍

ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ. എടത്വ കൃഷി ഓഫീസർ എം ജിഷ മോളാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് ലഭിച്ച ഏഴ് കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തിന് പിന്നാലെ ജിഷയെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. റിമാന്‍ഡിലുള്ള ജിഷയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

നീണ്ട നേരത്തെ ചോദ്യം ചെയ്യലിനൊടുവിലും ഇവര്‍ കള്ളനോട്ടുകളുടെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല. ജിഷയുമായി പരിചയത്തിലുള്ള മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. എന്നാല്‍ ഇയാള്‍ക്ക് നോട്ടുകള്‍ കള്ളനോട്ടുകളാണെന്ന് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇപ്പോള്‍ കളരിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജിഷമോള്‍. മോഡലിങ് രംഗത്തും ജിഷ സജീവാണ്.

Eng­lish Summary;Alappuzha agri­cul­ture offi­cer arrest­ed in fake note case

You may also like this video

Exit mobile version