Site iconSite icon Janayugom Online

ആലപ്പുഴ ചുവന്നൊഴുകും; സമ്മേളനത്തിന് ഇന്ന് സമാപനം

സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി സെപ്റ്റംബര്‍ എട്ട് മുതല്‍ നടന്നുവരുന്ന സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. ചുവപ്പ് വോളണ്ടിയര്‍മാര്‍ അണിനിരക്കുന്ന പരേഡിലും തുടര്‍ന്ന് അതുല്‍ കുമാര്‍ അഞ്ജാന്‍ നഗറില്‍ (ആലപ്പുഴ ബീച്ച്) നടക്കുന്ന പൊതുസമ്മേളനത്തിലും പതിനായിരങ്ങള്‍ ഒഴുകിയെത്തുമ്പോള്‍ നഗരം ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ചുവന്ന കടലാകും. ഉച്ച കഴിഞ്ഞ് മൂന്നിന് നാല്‍പ്പാലത്തിൽ നിന്നും വോളണ്ടിയർ പരേഡ് ആരംഭിക്കും. പൊതുസമ്മേളനം ബിനോയ് വിശ്വത്തിന്റെ അധ്യക്ഷതയില്‍ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. കെ നാരായണ, രാമകൃഷ്ണ പാണ്ഡ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രൻ, പി സന്തോഷ് കുമാർ എംപി എന്നിവർ പ്രസംഗിക്കും. സ്വാഗത സംഘം ചെയർമാൻ മന്ത്രി പി പ്രസാദ് സ്വാഗതവും ജില്ലാ സെക്രട്ടറി എസ് സോളമൻ നന്ദിയും പറയും. കാനം രാജേന്ദ്രന്‍ നഗറില്‍ ഇന്നലെ പ്രതിനിധി സമ്മേളനത്തില്‍ രാഷ്ട്രീയ, പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍, പി പ്രസാദ്, ജനറല്‍ കണ്‍വീനര്‍ ടി ജെ ആഞ്ചലോസ് എന്നിവര്‍ അറിയിച്ചു. 

രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ ആർ ജയൻ (പത്തനംതിട്ട), ബിമൽ റോയ് (ആലപ്പുഴ), കെ കെ സമദ് (മലപ്പുറം), എസ് സുധി കുമാർ (സർവീസ്), ടി എസ് രാധാകൃഷ്ണൻ (തിരുവനന്തപുരം), ഇ എം സതീശൻ (തൃശൂർ), വി സുരേഷ് ബാബു (കാസർകോട്), പി എ അയൂബ് ഖാൻ (എറണാകുളം), മോഹൻ ചേന്ദംകുളം (കോട്ടയം), പി യു ജോയി (ഇടുക്കി), ലെനു ജമാൽ (കൊല്ലം), എ പ്രദീപൻ (കണ്ണൂർ), കെ കെ തോമസ് (വയനാട്), സി ബിജു (കോഴിക്കോട്), എൻ ജി മുരളീധരൻ (പാലക്കാട്), മുഹമ്മദ് നാസിം (പ്രവാസി), സി ആർ ജോസ് പ്രകാശ് എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഡി രാജ, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു എന്നിവര്‍ രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ വിശദീകരണം നല്‍കി. ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എംപി അഭിവാദ്യം ചയ്തു. 

സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ എ എസ് ഷാജി (കൊല്ലം), ജോൺ വി ജോസഫ് (കോട്ടയം), പി കെ നാസര്‍ (കോഴിക്കോട്), ടി ചന്ദ്രപാല്‍ (ഇടുക്കി), ബാലകൃഷ്ണന്‍ (മലപ്പുറം), കെ ഷാജഹാന്‍ (പാലക്കാട്), കെ കെ സന്തോഷ് ബാബു (എറണാകുളം), കെ വി കൃഷ്ണന്‍ (കാസര്‍കോട്), കെ എസ് ജയ (തൃശൂര്‍), ആനാവൂര്‍ മണികണ്ഠന്‍ (തിരുവനന്തപുരം), അനു ശിവന്‍ (ആലപ്പുഴ), ടി ജെ ചാക്കോച്ചന്‍ (വയനാട്), കെ ടി ജോസ് (കണ്ണൂര്‍), കെ സതീഷ് (പത്തനംതിട്ട), എസ് സജീവ് (സര്‍വീസ്), എം എ വാഹിദ് (പ്രവാസി) എന്നിവര്‍ പങ്കെടുത്തു. ഇന്ന് രാവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി പറയും. തുടര്‍ന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ച ശേഷം സംസ്ഥാന കൗണ്‍സില്‍, കണ്‍ട്രോള്‍ കമ്മിഷന്‍, പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ എന്നിവരുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം പൂര്‍ത്തിയാകും.

Exit mobile version