Site icon Janayugom Online

ഓള്‍ കേരള ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗ്: തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്‍മാരായി

JCL

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി (കെ.യു.ഡബ്ല്യു.ജെ) സംഘടിപ്പിച്ച ഒന്നാമത് ഓള്‍ കേരള ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് ‑2022 (ജെ.സി.എല്‍ 2022)ല്‍ തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്‍മാരായി. കണ്ണൂര്‍ പ്രസ് ക്ലബ്ബാണ് റണ്ണേഴ്‌സ് അപ്പ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടത്തിയ ക്രിക്കറ്റ് ലീഗില്‍ കെയുഡബ്ല്യുജെയുടെ കീഴിലുള്ള 14 പ്രസ്സ് ക്ലബുകളില്‍ നിന്നുള്ള 16 ടീമുകളാണുണ്ടായിരുന്നത്. രണ്ട് ദിവസങ്ങളിലായി നടത്തിയ 27 മത്സരങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി മുന്നൂറോളം മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ ചാമ്പ്യന്‍മാരായ തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സിന് ഒരു ലക്ഷം രൂപയും അല്‍-അസ്ഹര്‍ ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന അല്‍-അസ്ഹര്‍ കപ്പും അല്‍ അസ്ഹര്‍ ഗ്രൂപ്പ് എം.ഡി അഡ്വ. കെ എം മിജാസ് കൈമാറി. റണ്ണേഴ്സ് അപ്പായ കണ്ണൂര്‍ പ്രസ് ക്ലബ്ബ് ടീമിന് അന്‍പതിനായിരം രൂപയും ട്രോഫിയും ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി പി മാത്യു കൈമാറി.

Eng­lish Sum­ma­ry: All Ker­ala Jour­nal­ist Crick­et League: Thiru­vanan­tha­pu­ram Strik­ers became champions

You may also like this video 

Exit mobile version