യുഎസിലെ വാഷിങ്ടൺ റിഗൻ നാഷണൽ എയർപോർട്ടിന് സമീപമുണ്ടായ വിമാനാപകടത്തിൽ മുഴുവൻ യാത്രക്കാരും മരിച്ചതായി സൂചന.
28 പേരുടെ മൃതദേഹം കണ്ടെടുത്തു. വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ ജീവനോടെയുണ്ടാകുമെന്ന് കരുതുന്നില്ലെന്നു ഡിസ്ട്രിക്ട് ഓഫ് കൊളംബിയ ഫയർ ചീഫ് ജോൺ ഡോൻലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അമേരിക്കൻ എയർലൈൻസിന്റെ സിആർജെ — 700 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
റീഗൻ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. വിവിധ സുരക്ഷാ ഏജൻസികൾ തെരച്ചിലിന്റെ ഭാഗമായി. ഞെട്ടിക്കുന്ന അപകടമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അപകടത്തെക്കുറിച്ച് പ്രതികരിച്ചു. 375 അടി ഉയരത്തിൽ വച്ചാണ് അപകടമുണ്ടായത്. 60 യാത്രക്കാരും നാല് ക്രൂ അംഗങ്ങളും ഉൾപ്പെടെ 64 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരിശീലന പറക്കലിലായിരുന്ന സൈനിക ഹെലികോപ്റ്ററിൽ 3 പേരാണ് ഉണ്ടായിരുന്നത്. വിമാനത്തിന്റെ ബ്ലാക് ബോക്സ് മുങ്ങൽ വിദഗ്ധർ കണ്ടെത്തിയതായി സിബിഎസ് ന്യൂസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

