Site iconSite icon Janayugom Online

മുല്ലപ്പെരിയാറിലെ തുറന്ന ഷട്ടറുകളെല്ലാം അടച്ചു; ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നു

ജലനിരപ്പ് ഉയർന്നതോടെ തുറന്ന മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേയിലെ ഷട്ടറുകളെല്ലാം അടച്ചു. ജലനിരപ്പ് 136 അടി താഴ്ന്നതോടെയാണ് തമിഴ്നാടിൻറെ നടപടി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ഷട്ടറുകൾ തുറന്നത്. 13 സ്പിൽവേ ഷട്ടറുകൾ 10 സെൻറിമീറ്റർ വീതവും പിന്നീട് 30 സെൻറിമീറ്റർ വീതവും ഉയർത്തുകയായിരുന്നു.

Exit mobile version