Site icon Janayugom Online

അഴിമതി ആരോപണം; ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനെതിരെ അന്വേഷണം

ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അസോസിയേഷനൊപ്പം വ്യവസായ സ്ഥാപനമായ കണ്‍ട്രി ക്രിക്കറ്റ് ക്ലബിനെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥയും അന്തരിച്ച മുന്‍ ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയുടെ ഭാര്യയുമായ നിര്‍മല്‍ കൗര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്.

ബിസിസിഐയുടെ ഗ്രാന്‍ഡുകള്‍ ക്രിക്കറ്റ് വികസനത്തിനു ഉപയോഗിക്കുന്നതിനു പകരം വ്യക്തികള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ചെലവാക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ നടത്തിയ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്നും പരാതിയുണ്ട്.

അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള സ്‌റ്റേഡിയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അടക്കമുള്ള വിഷയങ്ങളും പരാതിയില്‍ പറയുന്നു. കണ്‍ട്രി ക്രിക്കറ്റ് ക്ലബിലും വ്യാപക സാമ്പത്തിക തിരിമറികളുണ്ട്. കമ്മിറ്റിയിലെ അംഗങ്ങള്‍ മാത്രമാണ് സമ്പന്നരാകുന്നതെന്നും ഫണ്ട് ക്ലബിന്റെ ഉന്നമനത്തിനായി വിനിയോഗിക്കപ്പെടുന്നില്ലെന്നും അവര്‍ പരാതിയില്‍ പറയുന്നുണ്ട്.

Eng­lish Sum­ma­ry: Alle­ga­tion of cor­rup­tion; Inves­ti­ga­tion against Jhark­hand Crick­et Association
You may also like this video

Exit mobile version