Site icon Janayugom Online

അമർത്യ സെന്നിനെ കുടിയൊഴിപ്പിക്കുന്നതിൽ പ്രതിഷേധം

വിശ്വഭാരതി സർ‍വകലാശാലയുടെ ഭൂമി ഒഴിപ്പിക്കൽ ഉത്തരവിനെതിരെ വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെന്നിന്റെ വസതിക്ക് പുറത്ത് പ്രതിഷേധം. പശ്ചിമ ബംഗാളിലെ ബൊൽപൂരിലെ വീടിന് സമീപം നാട്ടുകാരും തൃണമൂൽ കോൺഗ്രസ് അംഗങ്ങളുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ വിശ്വഭാരതി സർവകലാശാല സ്ഥാപകനായ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായതിനാൽ കാമ്പസിന് അവധിയായിരുന്നു. ജന്മദിനത്തോടനുബന്ധിച്ച് സർവകലാശാലയിലും സമീപ പ്രദേശത്തും നടന്ന ആഘോഷങ്ങളിൽ പ്രതിഷേധക്കാരും പങ്കുചേർന്നുവെന്നാണ് റിപ്പോർട്ടുകൾ.

അമർത്യ സെന്നിന്റെ ശാന്തിനികേതനിലെ വസതിയുൾപ്പെടുന്ന ഭൂമി മേയ് ആറിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല നേരത്തെ ഒഴിപ്പിക്കൽ നോട്ടീസ് അയച്ചിരുന്നു. ഈ ഭൂമി സെൻ അനധികൃതമായി കൈവശപ്പെടുത്തിയതാണെന്നും ഉത്തരവ് പാലിക്കാത്തപക്ഷം​ അദ്ദേഹത്തെ കുടിയൊഴിപ്പിക്കുമെന്നാണ് സർവകലാശാല മുന്നറിയിപ്പ്. ഭൂമി 100 വർഷത്തേക്ക് തന്റെ കുടുംബത്തിന് പാട്ടത്തിന് നൽകിയതാണെന്നും അതിന്റെ ഒരു ഭാഗം തന്റെ പിതാവ് എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് വാങ്ങിയതാണെന്നും സെൻ പറഞ്ഞിരുന്നു.

Eng­lish Sam­mury: Protests con­tin­ue, Amartya Sen’s Land evic­tion issue

Exit mobile version