സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. മലപ്പുറത്ത് ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 47കാരനാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ 20 ദിവസമായി ഇയാൾ പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അഞ്ചായി.
രോഗബാധിതൻ ഒരുമാസം മുൻപ് കണ്ണൂരിൽ ജോലി ചെയ്തിരുന്നു. രോഗംസ്ഥിരീകരിച്ച പ്രദേശത്തെ 80 വാർഡുകളിൽ ക്ലോറിനേഷൻ നടത്തി.

