Site iconSite icon Janayugom Online

അമിത്ഷായുടെ സുരക്ഷഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയെന്ന് സംശയം, കെഎപി ബറ്റാലിയനിലെ ഉയർന്ന ഉദ്യോഗസ്ഥനെതിരെ അന്വേഷണം

മദ്യപിച്ചെത്തിയെന്ന സംശയത്തെ തുടർന്ന് കേന്ദ്രമന്ത്രി അമിത് ഷായുടെ ഡ്യൂട്ടിക്കെത്തിയ കെഎപി ബറ്റാലിയനിലെ ഉയർന്ന ഉദ്യോഗസ്ഥനെതിരെ അന്വേഷണം. ഇതോടെ ഇയാളെ രാത്രി ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തി. കെ എ പി അഞ്ചാം ബറ്റാലിയൻ അസിസ്റ്റൻറ് കമാൻഡൻറ് എസ് സുരേഷ് ആണ് ഉദ്യോഗസ്ഥൻ. രാത്രി ഡ്യൂട്ടിക്കെത്തിയ ഇദ്ദേഹം മദ്യപിച്ചിരുന്നതായി സംശയിക്കപ്പെട്ടതിനെത്തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. മെഡിക്കൽ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കൈക്കൊള്ളുമെന്ന് പൊലീസ് അറിയിച്ചു.

Exit mobile version