മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎയെ വനിതകൾ നയിക്കും. പ്രസിഡന്റായി ശ്വേത മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനാണ് ജനല്‍ സെക്രട്ടറി. എ എം എം എ ചരിത്രത്തില്‍ ആദ്യമായാണ് വനിതകള്‍ തലപ്പത്ത് എത്തുന്നത്. ദേവനും ശ്വേത മേനോനുമായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ട്രഷറര്‍ ആയി ഉണ്ണി ശിവപാല്‍ ജയിച്ചു. ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. എഎംഎംഎയില്‍ രാവിലെ ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്കാണ് പൂര്‍ത്തിയായത്. കൊച്ചി മാരിയറ്റ് ഹോട്ടലിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ആകെ 298 വോട്ടുകള്‍ രേഖപ്പെടുത്തി. 507 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. അംഗങ്ങളില്‍ 233 പേര്‍ വനിതകളാണ്. രണ്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. അതേസമയം ആര് ജയിച്ചാലും അവര്‍ക്കൊപ്പം ഉണ്ടാകുമെന്ന് നടന്‍ ബാബുരാജ് നേരത്തേ പ്രതികരിച്ചിരുന്നു. പുതിയ അംഗങ്ങള്‍ ഗംഭീരമായി നോക്കുമെന്നും സംഘടനയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ജനറല്‍ ബോഡിയില്‍ പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചരിത്രത്തിൽ ആദ്യമായി എഎംഎംഎയെ ഇനി വനിതകൾ നയിക്കും

