സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കാട് സ്വദേശിയായ 13കാരനാണ് കോഴിക്കോട് മെഡിക്കൽ കൊളേജിൽ ചികിത്സ തേടിയത്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവരുടെ എണ്ണം പത്തായി. കഴിഞ്ഞ ദിവസം തൃശ്ശൂർ സ്വദേശി ഇതേ രോഗം ബാധിച്ച് മരിച്ചിരുന്നു. ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഇവരിൽ നാല് കുട്ടികളും ഉൾപ്പെടും.
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ 13കാരൻ ചികിത്സയിൽ

