മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം സ്വദേശിയായ 11കാരിയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
പനി ബാധിച്ച കുട്ടി ചേളാരിയിലെ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ കുട്ടി വെൻറിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ്.
നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്ന് മാസം പ്രായമായ കുഞ്ഞിനും നാൽപ്പതുകാരനായ വ്യക്തിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ, രോഗം സ്ഥിരീകരിച്ച 11കാരി ഉൾപ്പെടെ മൂന്ന് പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവർ.

