Site iconSite icon Janayugom Online

ശ്രീകാര്യത്ത് 11 വയസുകാരി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരത്തെ ശ്രീകാര്യം പൌഡിക്കോണത്ത് 11 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മാമൂട്ടിൽ വടക്കതിൽ വീട്ടിൽ ആരാധിക (11) ആണ് മരിച്ചത്.സ്വാമിയാർ മഠം ശ്രീ നീലകണ്ഠ വിദ്യാപീഠത്തിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. വീടിനുള്ളിലെ ജനലിൽ റിബൺ കൊണ്ട് കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടികൾ തമ്മിൽ കളിച്ചതിനിടെ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. 

Exit mobile version