ഇരുചക്രവാഹനങ്ങൾ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശി സിദ്ധാര്‍ത്ഥ് (19) ആണ് മരിച്ചത്. മുക്കന്നൂര്‍ ഫിസാറ്റ് കോളേജ് ഇലട്രിക്കല്‍ ആന്റ് ഇലട്രോണിക്‌സ് എഞ്ചിനിയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോഴായിരുന്നു അപകടം.
കറുകുറ്റി മൂന്നാംപറമ്പ് പള്ളിയ്ക്ക് സമീപത്തുവെച്ച് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ വിദ്യാര്‍ത്ഥി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരി കറുകുറ്റി സ്വദേശിനി ലിസി ജോര്‍ജ്ജ് (60) ഗുരുതര പരുക്കുകളോടെ കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

