കോട്ടയം പനച്ചിക്കാട് നെല്ലിക്കലിൽ ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം. പിക്കപ്പ് ഡ്രൈവറായ പനച്ചിക്കാട് സ്വദേശി മഹേഷിനെയാണ് അച്ഛനും മകനും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത്. നെല്ലിക്കൽ സ്വദേശികളായ സുഭാഷ്, മകൻ സൗരവ് എന്നിവർ ചേർന്നാണ് ആക്രമിച്ചത്. ഇരുവരും ചേർന്ന് കമ്പിവടി ഉപയോഗിച്ച് മഹേഷിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സാമ്പത്തിക തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പിന്നാലെ ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ മഹേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രതികളെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കോട്ടയത്ത് നെല്ലിക്കലിൽ ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം
