നെട്ടൂര്‍ ശിവക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ചരിഞ്ഞു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ലോറിയില്‍ കയറ്റുന്നതിനിടെ ആന കുഴഞ്ഞുവീഴുകയായിരുന്നു. നെല്ലിക്കോട് മഹാദേവന്‍ എന്ന ആനയാണ് ചരിഞ്ഞത്. ശാരീരിക അസ്വസ്ഥത കണ്ടതിനെ തുടര്‍ന്ന് ആനയെ തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന കുഴഞ്ഞുവീണത്. മമ്മൂട്ടി ചിത്രമായ തുറുപ്പുഗുലാനില്‍ വേഷമിട്ട ആനയാണ് നെല്ലിക്കോട്ട് മഹാദേവന്‍
തുറുപ്പുഗുലാൻ സിനിമയിലൂടെ പ്രേഷക ശ്രദ്ധ നേടിയ നെല്ലിക്കോട് മഹാദേവന്‍ ചരിഞ്ഞു

