Site iconSite icon Janayugom Online

മഹാരാഷ്ട്രയിലെ ബീഡിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം പോളിംഗ് ബൂത്തിൽ മരിച്ചു

ഇന്ന് മഹാരാഷട്രയില്‍ നടന്ന തെരഞ്ഞെടുപ്പിനിടെ ബീഡില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി പോളിംഗ് ബൂത്തില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചതായി പൊലീസ്. ഇദ്ദേഗത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 23ന് വോട്ടെണ്ണല്‍ നടക്കും.

ബീഡിലെ ഛത്രപതി സാഹു വിദ്യാലയത്തില്‍ വോട്ട് ചെയ്യാനെത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബാലാസാഹെബ് ഷിന്‍ഡെ പെട്ടന്ന് തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. ആദ്യം ഇദ്ദേഹത്തെ ബീഡിലെ കാക്കു നാനാ ആശുപത്രിയിലും പിന്നീട് ഛത്രപതി ശംബാജി ആശുപത്രിയിലും കൊണ്ടുപോയെങ്കിലും ഡോക്ടര്‍മാര്‍ മരമം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.

1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പിനിടെ ഒരു സ്ഥാനാര്‍ത്ഥി മരണപ്പെട്ടാല്‍ സെക്ഷന്‍ 52 പ്രകാരം പ്രസ്തുത സീറ്റിലേക്കുള്ള വോട്ടെടുപ്പ് നീട്ടിവയ്്ക്കാം.

ഒരു കാലത്ത് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയുടെ ശക്തി കേന്ദ്രമായിരുന്നു ബീഡ് നിയമസഭാ സീറ്റ്.

Exit mobile version