Site icon Janayugom Online

മറിയപ്പള്ളിയിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ അജ്ഞാത മൃതദേഹം

മറിയപ്പള്ളിയില്‍ എംസി റോഡരികിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ അജ്ഞാത മൃതദേഹം. മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. പ്രദേശത്തു നിന്നും അതിരൂക്ഷമായ ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ വിവരം ചിങ്ങവനം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

കാടിനുള്ളിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് പൂര്‍ണമായും അഴുകിയ നിലയില്‍ കണ്ടെത്തിയ മൃേേതദഹം ആരുടേതാണ് എന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറയുന്നു. സംഭവ സ്ഥലത്ത് പൊലീസ് സംഘം എത്തി വിശദമായി പരിശോധന നടത്തിവരികയാണ്.

Eng­lish sum­ma­ry; An uniden­ti­fied body was found in Mariapally

You may also like this video;

Exit mobile version