Site iconSite icon Janayugom Online

ആ​ന​ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി തു​ര​ങ്ക​പാ​ത; യാഥാർത്ഥ്യമാകുന്നത് രാ​ജ്യ​ത്തെ മൂ​ന്നാ​മ​ത്തെ വ​ലി​യ തുരങ്കപാത

കോഴിക്കോട് നിന്നും വ​യ​നാ​ട്ടി​ലേ​ക്കു​ള്ള നാ​ലു​വ​രി തു​ര​ങ്ക​പാ​ത​യ്ക്ക് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യ​തോ​ടെ ചുരം യാത്രയുടെ കുരുക്കഴിയുമെന്ന പ്രതീക്ഷയില്‍ യാത്രക്കാര്‍. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ രാ​ജ്യ​ത്തെ മൂ​ന്നാ​മ​ത്തെ വ​ലി​യ തു​ര​ങ്ക​മാ​കും ആ​ന​ക്കാം​പൊ​യി​ൽ ‑മേ​പ്പാ​ടി പാ​ത. കോ​ഴി​ക്കോ​ടു​നി​ന്ന് മൈ​സു​രു, ബം​ഗ​ളു​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ന്ന തു​ര​ങ്ക​പാ​ത വ​രു​ന്ന​തോ​ടെ മ​ല​ബാ​റി​ന്റെ ഗ​താ​ഗ​ത മേഖലയുടെ മു​ഖ​ച്ഛാ​യ​ത​ന്നെ മാറും. 

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​ന​ക്കാം​പൊ​യി​ൽ നി​ന്നാ​ണ് തു​ര​ങ്ക​പാ​ത​യി​ലേ​ക്കു​ള്ള നാ​ലു​വ​രി പാ​ത ആ​രം​ഭി​ക്കു​ന്ന​ത്. ആ​ന​ക്കാം​പൊ​യി​ലി​ൽ​നി​ന്ന് മ​റി​പ്പു​ഴ​യി​ലേ​ക്ക് 6.6 കി. ​മീ​റ്റ​ർ നാ​ലു​വ​രി പാ​ത​യും മ​റി​പ്പു​ഴ​യി​ൽ ഇ​രു​വ​ഴി​ഞ്ഞി പു​ഴ​ക്ക് കു​റു​കെ 70 മീ​റ്റ​ർ നീ​ള​ത്തി​ൽ പാ​ല​വും നി​ർ​മി​ക്കും. മ​റി​പ്പു​ഴ​യി​ൽ​നി​ന്ന് ര​ണ്ട് കി. ​മീ​റ്റ​ർ റോ​ഡ് നാ​ലു​വ​രി​പ്പാ​ത പി​ന്നി​ട്ടാ​ൽ തു​ര​ങ്ക​പാ​ത തു​ട​ങ്ങു​ന്ന സ്വ​ർ​ഗം കു​ന്നി​ലെ​ത്തും. സ്വ​ർ​ഗം​കു​ന്ന് മു​ത​ൽ വ​യ​നാ​ട് ജി​ല്ല​യി​ലെ ക​ള്ളാ​ടി​വ​രെ 8.11 കി. ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലാ​ണ് തു​ര​ങ്കം നി​ർ​മി​ക്കു​ക. തു​ട​ർ​ന്ന്, ഒ​മ്പ​ത് കി. ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ച്ചാ​ൽ മേ​പ്പാ​ടി​യി​ലെ​ത്താം. വെ​ള്ള​രി​മ​ല, ചെ​മ്പ്ര​മ​ല എ​ന്നി​വ തു​ര​ന്നാ​ണ് തു​ര​ങ്ക​പാ​ത നി​ർ​മി​ക്കേ​ണ്ട​ത്. ആ​സ്ത്രേ​ലി​യ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് തു​ര​ങ്കനി​ർ​മാ​ണ​ത്തി​ന് പ്രയോജനപ്പെടുത്തുന്നത്. 

തു​ര​ങ്ക​പാ​ത​യി​ൽ അ​ഗ്നി​ര​ക്ഷാ സൗ​ക​ര്യം, സി​സി​ടി​വി സം​വി​ധാ​നം, ബ്രേ​ക്ക് ഡൗ​ണാ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​റ്റി​യി​ടാ​നു​ള്ള പ്ര​ത്യേ​ക പാ​ത, അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ പു​റ​ത്ത് എ​ത്തി​ക്കാ​ൻ സൗ​ക​ര്യം, വാ​യു മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണം തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കും. 2,134 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 1,341 കോ​ടി രൂ​പ തു​ര​ങ്ക​പാ​ത നി​ർ​മാ​ണ​ത്തി​നും 160 കോ​ടി രൂ​പ തു​ര​ങ്ക​പാ​ത​യി​ലേ​ക്കു​ള്ള അ​പ്രോ​ച്ച് റോ​ഡി​നു​മാ​ണ് വ​ക​യി​രു​ത്തി​യ​ത്. തു​ര​ങ്ക​പാ​ത നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി കൊ​ങ്ക​ൺ റെ​യി​ൽ​വേ കോ​ർ​പ​റേ​ഷ​നാ​ണ്. കി​ഫ്ബി​യാ​ണ് ഫി​നാ​ൻ​സ് ഏ​ജ​ൻ​സി. തു​ര​ങ്ക​പാ​ത നി​ർ​മാ​ണ ക​രാ​ർ ബി​ൽ​ഡ് കോ​ൺ ലി​മി​റ്റ​ഡും അ​പ്രോ​ച് റോ​ഡ് ചു​മ​ത​ല റോ​യ​ൽ ഇ​ൻ​ഫ്രാ​സ്ട്രെ​ക്ച​ർ കമ്പനിക്കുമാണ്. 

ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ താ​മ​ര​ശേ​രി ചു​ര​ത്തി​ന് ബ​ദ​ൽ പാ​ത​യാ​യി തു​ര​ങ്ക​പാ​ത മാ​റും. 12 കി. ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള താ​മ​ര​ശേ​രി ചു​ര​ത്തി​ലെ ഒ​മ്പ​ത് മു​ടി പി​ൻ വ​ള​വു​ക​ളാ​ണ് യാ​ത്രാ​ദു​രി​തം വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ചു​ര​ത്തി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​കു​ന്ന​തും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​തും കാ​ര​ണം മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. വ​യ​നാ​ട്ടു​കാ​ർ​ക്ക് കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​യ താ​മ​ര​ശേ​രി ചു​ര​ത്തി​ലെ ത​ട​സങ്ങ​ൾ പലപ്പോഴും ദു​രി​ത​മാ​യി മാറാറുണ്ട്. 

മേയ് 14–15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിലാണ് ആനക്കാംപൊയിൽ –കള്ളാടി–മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകൾ പാലിച്ച് കൊണ്ട് നടപ്പിലാക്കാനുള്ള ശുപാർശ നൽകിയത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി മാർച്ചിൽ പദ്ധതിയ്ക്ക് അനുമതി നൽകിയിരുന്നു. ഈ നിർദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിയാഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കന്ദ്ര വിദഗ്ധസമിതിയുടെ പരിഗണനയ്ക്കുവിട്ടത്. 60 ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതി അന്തിമ പാരിസ്ഥിതികാനുമതി നൽകിയത്.

Exit mobile version