കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്ന 3 പേർ അറസ്റ്റിലായി. തുമ്പമൺതൊടിയിൽ കാരറക്കുന്നിന് സമീപമാണ് ദാരുണസംഭവം. മടത്തറ സ്വദേശി സുജിൻ(29) ആണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊപാതകത്തിന് പിന്നിലെന്നാണ് വിവരം. ഇന്നലെ രാത്രി ബൈക്കിൽ പോകുകയായിരുന്ന സുജിനെ തടഞ്ഞ് നിർത്തി അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. സുജിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്ദുവിനും കുത്തേറ്റിട്ടുണ്ട്.
ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന സുജിനെ തടഞ്ഞ് നിർത്തിയ അക്രമിസംഘം സുജിൻറെ വയറിലും, അനന്തുവിൻറെ മുതുകിലും കുത്തുകയായിരുന്നു. കുത്തിയവരുടെ വിവരങ്ങൾ അനന്തു പൊലീസിന് കൈമാറിയിട്ടുണ്ട്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

