പശ്ചിമ ബംഗാളിൽ ഇന്ന് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. നിംതിറ്റ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രയിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. സ്റ്റേഷനിലെ വിവിധ സാധന സാമഗ്രികളും ആളുകൾ തകർത്തു. സംഭവത്തെത്തുടർന്ന് രണ്ട് ട്രയിനുകൾ റദ്ദാക്കുകയും 5 എണ്ണം വഴിതിരിച്ച് വിടുകയും ചെയ്തു.
വഖഫ് നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് പശ്ചിമ ബംഗാളിൽ അക്രമം പൊട്ടിപ്പുറപ്പെട്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രസ്തുത സംഭവം. ചൊവ്വാഴ്ച നിയമത്തിനെതിരെ പ്രതിഷേധിക്കാൻ ഒരു വലിയ ജനക്കൂട്ടമെത്തുകയും തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടുകയുമായിരുന്നു.
പ്രദേശത്ത് അരാജകത്വം പൊട്ടിപ്പുറപ്പെട്ടതോടെ നിരവധി വാഹനങ്ങൾ കത്തിക്കുകയും കല്ലെറിയുകയും ചെയ്തിരുന്നു.

