ഹോർമുസ് കടലിടുക്കിന് സമീപം ചരക്ക് കപ്പലിന് നേരെ മിസൈൽ ആക്രമണം നടന്നതായി ഒമാൻ റോയൽ നേവി റിപ്പോർട്ട് ചെയ്തു. മാൾട്ടയുടെ പതാക വഹിക്കുന്ന ചരക്ക് കപ്പലിൽ രണ്ട് മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്.കപ്പലിൽനിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തി. ഇവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയതായും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഒമാൻ വാർത്താ ഏജൻസി അറിയിച്ചു.
ഹോർമൂസ് കടലിടുക്കിൽ വീണ്ടും ആക്രമണം; ചരക്കു കപ്പലിൽ രണ്ട് മിസൈൽ പതിച്ചതായി ഒമാൻ

