ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 4 മരണം. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയും റെയിൽവേ ട്രാക്കും പൊലീസ് സ്റ്റേഷനും കേടുപാടുകൾ സംഭവിച്ചതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സൈന്യവും ജില്ലാ ഭരണകൂടവും രക്ഷാപ്രവർത്തനം നടത്തുകയാണ്. മരണസംഘ്യ ഇനിയും ഉയരാനാണ് സാധ്യത.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനും നിർദേശം നൽകി. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദികളുടെ തീരത്തേക്കും മണ്ണിടിച്ചിലിനു സാധ്യതയുള്ള സ്ഥലങ്ങളിലേക്കും യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഈ ആഴ്ച ജമ്മു ഡിവിഷനിലെ കിശ്ത്വാഡിൽ
മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 60 പേർ ഇതിനോടകം മരിച്ചു. ഇതിൽ രണ്ടുപേർ സിഐഎസ്എഫ് ജവാന്മാരാണ്. നൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധിപേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

