Site iconSite icon Janayugom Online

അമേരിക്കയിൽ വീണ്ടും ഭൂചലനം; ആളപായമില്ല

അമേരിക്കയിൽ റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തി ഭൂചലനം. ന്യൂ ജേഴ്‌സിയിലെ ഹിൽസ്ഡേലിന് സമീപമാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. അമേരിക്കൻ സമയം ഉച്ചയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളിൽ പരിശോധനകൾ നടക്കുന്നുണ്ട്. ജൂലൈ 22 ലെ ഭൂചലനം റിക്ടർ സ്കെയിലിൽ 2 ഉം പിന്നീടുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ റിക്ടർ സ്കെയിലിൽ 2 മുതൽ 4.8 വരെ തീവ്രത രേഖപ്പെടുത്തിയ 11 ഭൂചലനങ്ങൾ ഉണ്ടായി.

Exit mobile version