ശംഭു അതിര്‍ത്തിയിലെ സമരഭൂമിയില്‍ ഒരു കര്‍ഷകൻ കൂടി മരിച്ചു. അമൃത്‌സറിലെ തഹ്‌സിൽ ലോപോക്കിലെ കക്കർ ഗ്രാമത്തിൽ താമസിക്കുന്ന 65 കാരനായ പർഗത് സിങ് ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയോടെ കുഴഞ്ഞുവീണ പർഗത് സിങ്ങിനെ രാജ്പുരയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഖനൗരി, ശംഭു അതിർത്തികളിൽ ഇതുവരെ 40ലധികം കർഷകർ മരിച്ചതായാണ് കണക്കുകള്‍. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതിന് മുമ്പ് ഇനിയും എത്ര കർഷകർക്ക് ജീവൻ ബലിയർപ്പിക്കേണ്ടിവരുമെന്ന് അറിയില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.
ഈ മാസം 13 ന് കിസാൻ ആന്ദോളൻ 2.0 ഒന്നാം വാർഷികം ആഘോഷിക്കുന്നതിനാൽ, പ്രസ്ഥാനത്തിന്റെ സ്മരണയ്ക്കായി 11 മുതൽ 13 വരെ മൂന്ന് കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷകർ തീരുമാനിച്ചിട്ടുണ്ട്.
ശംഭു അതിര്‍ത്തിയില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചു

