Site iconSite icon Janayugom Online

രാജ്യത്ത് മറ്റൊരു രാഷ്ട്രീയ കൊലപാതകം കൂടി;NTK നേതാവ് കൊല്ലപ്പെട്ടു

ഇന്ന് രാവിലെ തമിഴ്നാട്ടിലെ മധുരയില്‍ നാം തമിഴര്‍ കച്ചി പാര്‍ട്ടി(NTK)നേതാവ് കൊല്ലപ്പെട്ടു.പ്രഭാത സവാരിക്കിടെയാണ് NTK നേതാവ് സുബ്രഹ്മണ്യന്‍ ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് പറയുന്നു.ഇതൊരു രാഷ്ട്രീയ കൊലപാതകമല്ലെന്നും മരിച്ച് പ്രതികാര നടപടിയാണെന്നും പൊലീസ് വ്യക്തമാക്കി.”ഇതൊരു കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.അന്വേഷണം പുരോഗമിക്കുകയാണ്.സംഭവസ്ഥലത്ത് സി.സി.ടി.ലഭ്യമായിരുന്നില്ലെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊല്ലപ്പെട്ട സുബ്രഹ്മണ്യന്‍ 3 കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം.ബഹുജന്‍ പാര്‍ട്ടി തമിഴ്നാട് നേതാവ് ആംസ്ട്രോങ്ങിനെ ബൈക്കിലെത്തിയ ആറംഗ സംഘം കൊലപ്പെടുത്തി 1 ആഴ്ചയ്ക്കുള്ളിലാണ് ഈ സംഭവം.ഗുണ്ടാത്തലവന്‍ ആര്‍ക്കോട്ട് സുരേഷ് കൊലപാതകത്തിന് പ്രതികാരമായാണ് ആംസ്ട്രോങ്ങ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ്  പറയുന്നത്.സുരേഷിന്‍റെ കൊലപാതകം ആംസ്ട്രോങ് ആസൂത്രണം ചെയ്തതാണെന്ന് സുരേഷിന്‍റെ കുടുംബം സംശയിച്ചിരുന്നതായി പൊലീസ് പറയുന്നു.

Eng­lish Summary;Another polit­i­cal mur­der in the coun­try; NTK leader killed

You may also like this video

Exit mobile version