ആന്റി മിലിട്ടറി ആശയങ്ങൾ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറ്റത്തിന് മുൻ പാകിസ്ഥാൻ മന്ത്രി ഷിരീൻ മസാരിയുടെ മകളെയും മരുമകനെയും 17 വർഷം കഠിന തടവിന് ശിക്ഷിച്ചു. ശനിയാഴ്ച്ച ഇസ്ലാമാബാദ് അഡിഷണൽ ഡിസ്ട്രിക്റ്റ് കോടതിയാണ് ഇരുവരെയും തടവ് ശിക്ഷയ്ക്ക് വിധിച്ചത്. പാകിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായുമായ ഇമാൻ സൈനബ് മസാരി ഹാസിറിനെയും ഭർത്താവ് ഹാദി അലി ഛത്തയെയുമാണ് കോടതി ശിക്ഷിച്ചത്.
ഇരുവരെയും ഇസ്ലാമാബാദിൽ വച്ച് അറസ്റ്റ് ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് കോടതി വിധി പ്രഖ്യാപിച്ചത്. പാകിസ്ഥാൻ സൈന്യത്തെ അപമാനിക്കുകയും, രാജ്യത്തെ തീവ്രവാദ രാഷ്ട്രം എന്ന് വിളിക്കുകയും ഒപ്പം നിരോധിത ബലൂച് വിഘടനവാദ സംഘടനയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുക നിർമിച്ച് പ്രചരണം നടത്തിയതുമാണ് സൈനബ് മസാരിയ്ക്കും ഭർത്താവിനും മേൽ ചുമത്തിയ കുറ്റം. പാകിസ്ഥാനിൽ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും നിയമവിരുദ്ധമായ വിചാരണകൾക്കെതിരെയും ശക്തമായ പ്രതികരിച്ചവരാണ് ഇരുവരും.

