26 January 2026, Monday

Related news

January 26, 2026
January 25, 2026
January 25, 2026
January 25, 2026
January 24, 2026
January 24, 2026
January 23, 2026
January 23, 2026
January 23, 2026
January 19, 2026

ആന്റി മിലിട്ടറി ആശയങ്ങൾ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു; മുൻ പാകിസ്ഥാൻ മന്ത്രി ഷിരീൻ മസാരിയുടെ മകള്‍ക്കും മരുമകനും 17 വർഷം കഠിന തടവ്

Janayugom Webdesk
ഇസ്ലാമാബാദ്
January 26, 2026 7:14 pm

ആന്റി മിലിട്ടറി ആശയങ്ങൾ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറ്റത്തിന് മുൻ പാകിസ്ഥാൻ മന്ത്രി ഷിരീൻ മസാരിയുടെ മകളെയും മരുമകനെയും 17 വർഷം കഠിന തടവിന് ശിക്ഷിച്ചു. ശനിയാഴ്ച്ച ഇസ്ലാമാബാദ് അഡിഷണൽ ഡിസ്ട്രിക്റ്റ് കോടതിയാണ് ഇരുവരെയും തടവ് ശിക്ഷയ്ക്ക് വിധിച്ചത്. പാകിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായുമായ ഇമാൻ സൈനബ് മസാരി ഹാസിറിനെയും ഭർത്താവ് ഹാദി അലി ഛത്തയെയുമാണ് കോടതി ശിക്ഷിച്ചത്. 

ഇരുവരെയും ഇസ്ലാമാബാ​ദിൽ വച്ച് അറസ്റ്റ് ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് കോടതി വിധി പ്രഖ്യാപിച്ചത്. പാകിസ്ഥാൻ സൈന്യത്തെ അപമാനിക്കുകയും, രാജ്യത്തെ തീവ്രവാദ രാഷ്ട്രം എന്ന് വിളിക്കുകയും ഒപ്പം നിരോധിത ബലൂച് വിഘടനവാദ സംഘടനയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുക നിർമിച്ച് പ്രചരണം നടത്തിയതുമാണ് സൈനബ് മസാരിയ്ക്കും ഭർത്താവിനും മേൽ ചുമത്തിയ കുറ്റം. പാകിസ്ഥാനിൽ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും നിയമവിരുദ്ധമായ വിചാരണകൾക്കെതിരെയും ശക്തമായ പ്രതികരിച്ചവരാണ് ഇരുവരും.

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.