15,16 തീയതികളില്‍ കേന്ദ്ര അവഗണനയ്ക്കെതിരായി സി പി ഐ കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമര പ്രചരണ വാഹനജാഥയുടെയും 17ന് നടക്കുന്ന കോന്നി ബി എസ് എന്‍ എല്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയുടേയും പ്രചരണാര്‍ഥം പതിപിച്ച പോസ്റ്ററുകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. കോന്നി മങ്ങാരം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ പതിച്ച പോസ്റ്ററുകളാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. കോന്നി ലോക്കല്‍ കമ്മറ്റിയുടെ വിവിധ മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുകയാണ്.
പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനായി ചില ശക്തികളുടെ ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിന് പുറകിലുള്ളത്.
മങ്ങാരം ബ്രാഞ്ചില്‍ സി പി ഐ യുടെ പ്രവര്‍ത്തനം ശക്തിപെട്ടതില്‍ വിറളിപൂണ്ടവരാണ് സംഭവത്തിന് പിന്നിലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നതായും സി പി ഐ മങ്ങാരം ബ്രാഞ്ച് കമ്മറ്റി അറിയിച്ചു.
English Summary: Anti-socials destroy the poster of the CPI campaign vehicle rally
You may like this video also