പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുസ്ലിം ലീഗ് സംസ്ഥാന നേതൃ യോഗത്തിൽ രൂക്ഷ വിമർശനം. സതീശന്റേത് ഏകാധിപത്യ പ്രവണതയാണെന്നും. ഇങ്ങനെ പോയാൽ പാർട്ടിക്ക് വേറെ വഴി നോക്കേണ്ടി വരുമെന്നും നേതാക്കൾ യോഗത്തിൽ പറഞ്ഞു. സതീശൻ, പി വി അൻവറുമായുള്ള വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കി. ലീഗിന് ഒരു കാലത്തും ഇല്ലാത്ത അവഗണനയാണ് കോൺഗ്രസിൽ നിന്നുണ്ടാകുന്നത്. എം കെ മുനീറും കെ എം ഷാജിയും ഉള്‍പ്പെടെയുള്ള നേതാക്കളാണ് വിമർശനം ഉന്നയിച്ചത്.
വിഷയം ഗൗരവതരമെന്ന് ദേശിയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. പി വി അൻവറുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കണമെന്ന് ലീഗ് നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് ശേഷവും വി ഡി സതീശൻ ഉള്‍പ്പെടെയുള്ള നേതാക്കൾ അൻവറിനെ പ്രകോപിപ്പിച്ചതാണ് ലീഗ് നേതാക്കളെ ചൊടിപ്പിച്ചത്.

