ഇന്ത്യൻ ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളെ പ്രതിരോധിക്കേണ്ടത് രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സി കുമാരൻ ലൈബ്രറിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈബ്രറി പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം സി പി ഹരീന്ദ്രനാഥ് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടത്താങ്കണ്ടി സുരേഷ് എന്നിവർ പ്രസംഗിച്ചു. മലയാള സാഹിത്യത്തിൽ കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ പി കെ സബിത്തിനെ ചടങ്ങിൽ ആദരിച്ചു. ലൈബ്രറി സംഘടിപ്പിച്ച ഭരണഘടന ആമുഖ കയ്യെഴുത്ത് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾ, വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവർ എന്നിവർക്ക് ഡെപ്യൂട്ടി സ്പീക്കർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ലൈബ്രറി സെക്രട്ടറി സുരേന്ദ്രൻ തൂണേരി സ്വാഗതവും സംഘാടക സമിതി ചെയർമാൻ സന്തോഷ് കക്കാട്ട് നന്ദിയും പറഞ്ഞു. എം സി നാരായണൻ നമ്പ്യാർ, രജീന്ദ്രൻ കപ്പള്ളി എം ടി ബാലൻ, കെ കെ മോഹൻദാസ്, ശ്രീജിത്ത് മുടപ്പിലായി കെ ടി കെ ചാന്ദിനി എന്നിവർ പങ്കെടുത്തു.
English Summary: Any move to weaken the Constitution should be resisted: Chittayam Gopakumar
You may also like this video