Site iconSite icon Janayugom Online

എയ്ഡഡ് സ്കൂളുകളിലെ ദിവസ വേതനാടിസ്ഥാനത്തിലുള്ള അധ്യാപക നിയമനം; പുതിയ ഉത്തരവിറക്കി സ‍ര്‍ക്കാര്‍

സംസ്ഥാനത്തെ എയിഡഡ് സ്കൂളൂകളില്‍ 56 വയസ്സിനുള്ളിലുള്ളിലുള്ളവരെയും ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരായി നിയമിക്കാമെന്ന് സര്‍ക്കാര്‍. നിലവില്‍ സ്ഥിരം നിയമനത്തിനുള്ള പ്രായപരിധി കഴിഞ്ഞാല്‍ ദിവസ വേതനാടിസ്ഥാനത്തിലും അധ്യാപകരെ നിയമിച്ചിരുന്നില്ല. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന്റെ ഇടപെടലിലാണ് നടപടി. 

43 വയസ്സ് കഴിഞ്ഞതിന്റെ പേരില്‍ അധ്യാപക നിയമനം നഷ്ടപ്പെട്ട 6 പേര്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ ഈ വിവേചനം പുനഃപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

Exit mobile version