Site iconSite icon Janayugom Online

ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ പതിവിലും ചൂട് അനുഭവപ്പെടും; ഉഷ്ണതരംഗത്തിനും സാധ്യത

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ, ഇന്ത്യയിൽ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും മധ്യ, കിഴക്കൻ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും കൂടുതൽ ഉഷ്ണതരംഗ ദിനങ്ങൾ ഉണ്ടാകുമെന്നും ഐഎംഡി അറിയിച്ചു. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുക, എന്നാൽ കിഴക്ക് പടിഞ്ഞാറൻ ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മിക്ക പ്രദേശങ്ങളിലും കുറഞ്ഞ താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മേധാവി മൃത്യുഞ്ജയ് മൊഹാപത്ര ഒരു ഓൺലൈൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഏപ്രിൽ മുതൽ ജൂൺ വരെ, വടക്ക്, കിഴക്കൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും, മധ്യ ഇന്ത്യയിലും, വടക്ക് പടിഞ്ഞാറൻ ഇന്ത്യയുടെ സമതലങ്ങളിലും സാധാരണയേക്കാൾ രണ്ടോ നാലോ ദിവസം കൂടുതൽ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സാധാരണയായി, ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ നാല് മുതൽ ഏഴ് വരെ ഉഷ്ണതരംഗ ദിവസങ്ങൾ രേഖപ്പെടുത്താറുണ്ട്.

വേനൽക്കാലത്ത് വടക്കുപടിഞ്ഞാറൻ ഇന്ത്യ ഇരട്ടി ഉഷ്ണതരംഗ ദിനങ്ങൾ നേരിടേണ്ടിവരുമെന്ന് ഒരു ഐഎംഡി ഉദ്യോഗസ്ഥൻ നേരത്തെ പറഞ്ഞിരുന്നു.

രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാർക, തമിഴ്നാട് എന്നിവയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാകും ഏറ്റവും അധികം ചൂട് അനുഭവപ്പെടുക. 

Exit mobile version