Site icon Janayugom Online

ഇത്തവണയും ആറന്മുളയിൽ ഉതൃട്ടാതി വള്ളംകളിയില്ല

കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഇത്തവണയും ആറന്മുളയിൽ ഉതൃട്ടാതി വള്ളംകളിയില്ല. ഓണത്തോട് അനുബന്ധിച്ചുള്ള ആറന്മുളയിലെ ചടങ്ങുകൾക്ക് 3 പള്ളിയോടങ്ങൾക്ക് മാത്രമാണ് അനുമതി. 12 പള്ളിയോടങ്ങൾ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാസംഘത്തിന്റെ ആവശ്യം കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് സർക്കാർ അംഗീകരിച്ചില്ല.ഇന്ന് രാത്രിയോടെ കാട്ടൂർ ക്ഷേത്രത്തിൽ നിന്ന് ഓണ വിഭവങ്ങളുമായി തിരുവോണത്തോണി അറൻമുളയിലേക്ക് പുറപ്പെടും.

തിരുവോണത്തോണിക്ക് അകമ്പടിയേകാനും ഉത്രട്ടാതി ജലമേളക്കും അഷ്ടമി രോഹിണി വളളസദ്യക്കും 3 പളളിയോടങ്ങൾ എന്ന തീരുമാനത്തിൽ മാറ്റമില്ല. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണയും ഒരു പള്ളിയോടം മതിയെന്ന നിർദേശം വന്നെങ്കിലും പിന്നീട് തിരുത്തി. നിയന്ത്രണങ്ങൾ കർശനമായി പാലിക്കാമെന്ന പള്ളിയോട സേവാസംഘത്തിൻ്റെ ആദ്യർത്ഥനയെ തുടർന്നാണ് സർക്കാർ ഇളവ് അനുവദിച്ചത്.
eng­lish summary;Aranmula uthirt­tathi val­lamkali 2021
you may also like this video;

Exit mobile version