Site iconSite icon Janayugom Online

ചൂട് ചായയ്‌ക്കൊപ്പം സിഗരറ്റ് വലിക്കുന്നവരാണോ നിങ്ങൾ ? കാത്തിരിക്കുന്നത് മാരക രോഗങ്ങള്‍

ചൂട് ചായയ്‌ക്കൊപ്പം സിഗരറ്റ് വലിക്കുന്നവരാണോ നിങ്ങൾ?. എങ്കിൽ ശ്രദ്ധിക്കുക നിങ്ങളെ കാത്തിരിക്കുന്നത് മാരക രോഗങ്ങള്‍. പലർക്കും ഓഫീസിലെ ഇടവേളകളിൽ ഒരു ചൂടു ചായയും ഒപ്പം ഒരു സിഗരറ്റും നിർബന്ധമാണ്. എന്നാൽ, ഈ ശീലം വളരെ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.ജോലി ഭാരത്തിൽ നിന്നും മുക്തമാകാൻ നല്ല കടുപ്പമുള്ള ചൂട് ചായയോടൊപ്പം സിഗരറ്റും പുകച്ച് നിര്‍വൃതി കൊള്ളുന്നവരാണ് നമ്മളിൽ പലരും. ചൂട് ചായയും സിഗരറ്റും എന്ന ജോഡി നിശബ്ദമായി നിങ്ങളുടെ ശരീരത്തില്‍ നാശം വിതയ്ക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചൂടു തട്ടുമ്പോൾ അന്നനാളത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തും. ഇതിനൊപ്പം, സിഗരറ്റിലെ ദോഷകരമായ രാസവസ്തുക്കൾ കൂടി ചേരുമ്പോൾ കോശങ്ങൾ നശിക്കാനുള്ള സാധ്യത വർധിക്കുന്നു. 2023‑ൽ അനൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പുകവലിക്കുന്നതിനൊപ്പം ചൂടുള്ള ചായ കുടിക്കുന്നത് കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുമെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ട്, ഈ രണ്ട് ശീലങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വലിയ ദോഷം ചെയ്യും. 

‘അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ’ എന്ന മാസികയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, പുകവലിക്കുന്നതിനൊപ്പം ചൂടുള്ള ചായ കുടിക്കുന്നത് കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടും. മൃദുവായ ആന്തരിക കലകളെ നശിപ്പിക്കും. മാത്രമല്ല സിഗരറ്റുകളിലെ കാര്‍സിനോജനുകളും ഇതുമായി ചേരുമ്പോള്‍ അപകട സാധ്യത കൂടുതലാകുന്നു. സിഗരറ്റിന്റെയും ചായയുടെയും സംയോജനം ഉണ്ടാക്കുന്ന രോഗങ്ങള്‍ പലതാണ്. അന്നനാള കാന്‍സര്‍, ശ്വാസകോശ അര്‍ബുദം, തൊണ്ടയിലെ കാന്‍സര്‍ തുടങ്ങിയവക്ക് ഈ ശീലം കാരണമായേക്കാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

ചൂടുള്ള ചായ മാത്രം കുടിക്കുന്നത് അന്നനാളത്തിന്റെ ആന്തരിക പാളിയില്‍ ചെറിയ പരിക്കുകള്‍ ഉണ്ടാക്കും. എന്നാല്‍ വിഷ രാസവസ്തുക്കളും അര്‍ബുദകാരികളും അടങ്ങിയ സിഗരറ്റ് പുക കൂടി ഇതിനൊപ്പം ചേരുമ്പോള്‍ അന്നനാള കാന്‍സറിനുള്ള സാധ്യത പതിന്മടങ്ങ് വര്‍ധിക്കുന്നു. സിഗരറ്റ് വലിയുമായി ബന്ധപ്പെട്ട ഏറ്റവും മാരകമായ രോഗങ്ങളിലൊന്നാണ് ശ്വാസകോശ അര്‍ബുദം. സിഗരറ്റിനൊപ്പം പതിവായി ചൂട് ചായ കുടിക്കുമ്പോള്‍ അത് ശ്വസകോശ കലകള്‍ക്ക് വീക്കം ഉണ്ടാക്കാന്‍ കാരണമാകും. സ്ഥിരമായി പുകവലിക്കുന്നവരാണെങ്കില്‍ കോശങ്ങളില്‍ മുറിവുകള്‍, കാന്‍സര്‍ കലകളുടെ വികസനം എന്നിവയൊക്കെ സംഭവിക്കാനിടയുണ്ട്. അതുകൊണ്ടുതന്നെ കാലം കടന്നുപോകുമ്പോള്‍ ശ്വാസകോശ കാന്‍സറിനുളള സാധ്യത വര്‍ധിക്കും.

Exit mobile version