കുടുംബവഴക്കിനെത്തുടര്‍ന്ന് മൂന്ന് മക്കളെ വിഷം നല്‍കി കൊലപ്പെടുത്തി അമ്മ. സംഭവത്തില്‍ അമ്മ സുനിത യാദവ് എന്ന യുവതിയെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍ തിങ്കളാഴ്ചയാണ് സംഭവം. ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
പത്തും എട്ടും വയസുള്ള രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. കുട്ടികളെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
English Summary: Argued with her husband: Mother poisoned her three children and killed them
You may also like this video