Site iconSite icon Janayugom Online

ക്രിക്കറ്റിനെച്ചൊല്ലിയുള്ള തർക്കം; പത്താംക്ലാസ് വിദ്യാർത്ഥിയെ ജൂനിയർ കുത്തിക്കൊന്നു

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ സിറ്റിയിൽ പത്താംക്ലാസ് വിദ്യാർത്ഥിടെ ജൂനിയർ കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ബാഗ്പട്ടി മേഖലയിലെ സീതാറാം സർദാ സ്ക്കൂളിലാണ് സംഭവം. 

ക്രിക്കറ്റ് കളിയെച്ചൊല്ലിയുള്ള തർക്കവുമായി ബന്ധപ്പെട്ട് എട്ടാംക്ലാസ് വിദ്യാർത്ഥി 14കാരനായി പത്താംക്ലാസ് വിദ്യാർത്ഥിയെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 

ചെവിയ്ക്ക് പുറകിലായി ഒന്നിലധികം മുറിവുകളേറ്റ വിദ്യാർത്ഥിടെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 

പ്രതിയെ കസ്റ്റഡിയിലെടുത്തെന്നും കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

ഇരു വിദ്യാർത്ഥികളും സർജെപുര പ്രദേശവാസികളാണ്. 

Exit mobile version