Site iconSite icon Janayugom Online

പെൺ സുഹൃത്തിനെ ചൊല്ലിയുള്ള തർക്കം; 20കാരനെ സുഹൃത്ത് വെട്ടിനുറുക്കി കൊ ലപ്പെടുത്തി

പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കത്തിൽ സുഹൃത്തിനെ വെട്ടിനുറുക്കി കൊലപ്പെടുത്തി ബോർവെല്ലിൽ തള്ളി. ഗുജറാത്തിലെ കച്ചിലാണ് സംഭവമുണ്ടായത്. ആറ് ദിവസമായി കാണാതായ രമേഷ് മഹേശ്വരിയെ ഇന്നലെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഡിസംബർ 2ന് നഖത്രനയിലെ മുരു ഗ്രാമത്തിൽ രമേഷ് മഹേശ്വരിയെയാണ് കാണാതായത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിച്ചത്. അന്വേഷണം പുരോഗമിക്കവേ, സംശയം തോന്നിയ പൊലീസ് രമേഷിന്റെ സുഹൃത്തായ കിഷോറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. പെൺസുഹൃത്തിനെ ചൊല്ലിയുള്ള വാക്കുതർക്കത്തെ തുടർന്ന് രമേഷിനെ താൻ കൊലപ്പെടുത്തുകയായിരുന്നു എന്ന് കിഷോർ പൊലീസിനോട് സമ്മതിച്ചു.

കിഷോർ രമേഷിന്റെ പെൺസുഹൃത്തിന് ഇൻസ്റ്റാഗ്രാം വഴി സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇക്കാര്യം യുവതി രമേഷിനെ അറിയിച്ചതിനെ തുടർന്ന് ഇരുവര്‍ക്കുമിടിയില്‍ വഴക്കുണ്ടായി. ഇതിൽ പ്രകോപിതനായ കിഷോർ രമേഷിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗ്രാമത്തിന് പുറത്തേക്ക് കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. കൊന്നതിനു ശേഷം കത്തി ഉപയോഗിച്ച് തലയും കൈകളും കാലുകളും വെട്ടിമാറ്റി ബോർവെല്ലിൽ വലിച്ചെറിയുകയും, ബാക്കിയുള്ള ശരീരഭാഗം സമീപത്ത് കുഴിച്ചിടുകയും ചെയ്തു. കിഷോറിന്റെ കുറ്റസമ്മതത്തെ തുടർന്ന്, നഖത്രന പൊലീസും ജില്ലാ ഭരണകൂടവും തിങ്കളാഴ്ച സംഭവസ്ഥലം സന്ദർശിച്ച് ബോർവെല്ലിൽ എറിഞ്ഞ തലയും കൈയ്യും കാലും കുഴിച്ചിട്ട ശരീരഭാഗവും കണ്ടെടുത്തു. 

Exit mobile version