തിരുവനന്തപുരം കടയ്ക്കാവൂരിൽ സഹപ്രവർത്തകനെ കത്രിക കൊണ്ട് കുത്തിക്കൊന്ന് യുവാവ്. കടയ്ക്കാവൂർ ചാവടിമുക്ക് തിരുവാതിരയിൽ വരുൺ(40) ആണ് സഹപ്രവർത്തകൻ കീഴാറ്റിങ്ങല്‍ വിളയില്‍മൂല എസ്എസ് ഭവനില്‍ ഷിബുവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ വരുണിനെ ചാവടിമുക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ജല അതോറിറ്റി കരാറുകാരൻറെ ജോലിക്കാരായിരുന്നു. വരുണിനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഷിബുവാണ് ജോലി പോകാൻ കാരണമെന്നാരോപിച്ചാണ് വരുൺ ഇയാളെ കൊലപ്പെടുത്തിയത്.
മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് സഹപ്രവർത്തകനെ കത്രിക കൊണ്ട് കുത്തിക്കൊന്ന് യുവാവ്

