Site iconSite icon Janayugom Online

ബിജെപി സംസ്ഥാന നേതാക്കളുടെ വാദം പൊളിയുന്നു: ദേശീയപാതാ വികസനം യാഥാര്‍ത്ഥ്യമാക്കിയതിനു പിന്നില്‍ കേരളമെന്ന് നിതിന്‍ഗഡ്കരി

ദേശീയ പാതാ വികസനത്തില്‍ ഏറ്റവും കൂടുതല്‍ പണം നല്‍കിയ സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി രാജ്യസഭയില്‍ അഭിപ്രായപ്പെട്ടതോടെ ബിജെപി സംസ്ഥാന നേതാക്കളുടേയും, കേന്ദ്രമന്ത്രി വിമുരളീധരന്‍റെയും വിമര്‍ശനങ്ങള്‍ക്ക് തിരിച്ചടി. ദേശീയപാത 66ന്റെ വീതികൂട്ടലിന് 1190.67 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ 5580 കോടി രൂപയാണ് സംസ്ഥാനം ഇതുവരെ അനുവദിച്ചത്

ഇതിനുപുറമെ മൂന്ന് ​ഗ്രീൻഫീൽഡ് അലൈൻമെന്റുകൾക്കു കൂടി പണം അനുവദിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2014ൽ യുഡിഎഫ് ഭരണകാലത്ത് ഒരു ഘട്ടത്തിൽ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചുപോയ ദേശീയപാത 66ന്റെ വികസനമാണ് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാൽ യാഥാർഥ്യമാകുന്നത്. 2016ൽ പിണറായി സർക്കാർ അധികാരമേറ്റതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻവച്ചത്. 

സ്ഥലം ഏറ്റെടുക്കൽ സംസ്ഥാന സർക്കാർ നിർവഹിക്കാം എന്നും പദ്ധതിക്ക് 25 ശതമാനം തുക നൽകാമെന്നും മുഖ്യമന്ത്രി കേന്ദ്രത്തിന് ഉറപ്പ് നൽകി.കിഫ്ബി വഴി പണം ചെലവഴിക്കാൻ കരാർ ഒപ്പുവയ്ക്കുകയും ചെയ്തു.എന്നാൽ കേരളത്തിൽ സ്ഥലം ഏറ്റെടുക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് 2018സെപ്തംബർ നാലിന് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഈ വസ്തുതകൾ മറച്ചുവച്ച് ദേശീയപാതാ വികസനത്തിന്റെ നേട്ടം ബിജെപിയുടേതെന്ന് കാട്ടാനായിരുന്നു ബിജെപി നേതാക്കളുടെ ശ്രമം.

Eng­lish Summary:
Argu­ments of BJP state lead­ers fall apart: Nithin­gad­kari says that Ker­ala is behind the real­iza­tion of nation­al high­way development

You may also like this video:

Exit mobile version