Site iconSite icon Janayugom Online

അരിക്കൊമ്പനെ പിടിക്കാന്‍ കെണിയൊരുക്കുന്നു

ഇടുക്കിയിലെ അരിക്കള്ളനായ കാട്ടുകൊമ്പനെ തളച്ചുകൂട്ടിലാക്കാന്‍ കെണിയൊരുക്കുന്നു. വമ്പന്‍ കൂടുണ്ടാക്കി കെണിയില്‍പ്പെടുത്താനാണ് ആദ്യശ്രമം. കൂട്ടില്‍ കയറുന്നതോടെ മയക്കുവെടിവച്ച് വീഴ്ത്താനും തീരുമാനമായി. ഇതിനായുള്ള വിദഗ്ധസംഘം അടുത്ത ആഴ്ച അവസാനത്തോടെ ശാന്തന്‍പാറയിലെത്തും. ഡോ.അരുൺ സഖറിയയാണ് ടീമിനെ നയിക്കുന്നത്. 10ന് പകല്‍ ഇവര്‍ സ്ഥലത്തെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശാന്തന്‍പാറയിലും ചിന്നക്കനാലിലുമാണ് അരിക്കൊമ്പന്റെ വിളയാട്ടം.

കൂടിനുവേണ്ട മരംമുറിക്കാനുള്ള ടെണ്ടര്‍ നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അത് പൂര്‍ത്തിയാകുന്നതോടെ മരം മുറിച്ച് കൂട് നിര്‍മ്മാണം ആരംഭിക്കും. അതിനിടെ കോടനാടുള്ള കൂടിന്റെ സുരക്ഷാ പരിശോധനയും നടക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് കൂടി ലഭ്യമായ ശേഷമായിരിക്കും പുതിയ കൂടിന്റെ കാര്യത്തിലുള്ള അന്ത്യമ തീരുമാനം എടുക്കു.

അതേസമയം അരിക്കൊമ്പന്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി അക്രമങ്ങള്‍ തുടരുന്നുണ്ട്. ഏതാനും വീടുകളും കടകളും തകര്‍ത്തത് ജനങ്ങളുടെ ഭീതി വര്‍ധിപ്പിച്ചു.

Eng­lish Sam­mury: Set­ting a trap to catch rice thief elef in idukki

 

 

Exit mobile version