Site iconSite icon Janayugom Online

ഡല്‍ഹിയില്‍ ആയുധക്കടത്ത് സംഘം പിടിയിൽ; 10 തോക്കുകളും നിരവധി വെടിയുണ്ടകളും കണ്ടെത്തി

ഡല്‍ഹിയില്‍ ആയുധക്കടത്ത് സംഘം പിടിയിൽ. രണ്ട് പഞ്ചാബ് സ്വദേശികൾ ഉൾപ്പെടെ നാല് പേരെയാണ് ദില്ലി ക്രൈംബ്രാഞ്ച് പിടികൂടിയിരിക്കുന്നത്. സംഘത്തിന് പാക്കിസ്ഥാൻ ഐ എസ് ഐയുമായി ബന്ധമെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. തുർക്കിയിലും ചൈനയിലും നിർമ്മിച്ച ആയുധങ്ങൾ പാക്കിസ്ഥാൻ വഴി സംഘം ഇന്ത്യയിലേക്ക് വിതരണം ചെയ്തിരുന്നു. ഡ്രോണുകൾ ഉപയോഗിച്ചാണ് പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ആയുധങ്ങൾ കടത്തിയിരുന്നത്. സംഘത്തിന്റെ പക്കൽ നിന്നും 10 തോക്കുകളും നിരവധി വെടിയുണ്ടകളും കണ്ടെടുത്തു. ദില്ലിയിലെയും അയൽ സംസ്ഥാനങ്ങളിലെയും ഗുണ്ടാസംഘങ്ങൾക്ക് ഇവർ ആയുധങ്ങൾ വിതരണം ചെയ്തിരുന്നതായും പൊലീസ് വ്യക്തമാക്കി.

Exit mobile version