പാകിസ്ഥാന്‍ സ്വദേശിയായ യുവതിക്ക് സായുധ സേനയുടെ രഹസ്യവിവരങ്ങള്‍ കെെമാറിയ സംഭവത്തില്‍ കരസേന അക്കൗണ്ടന്റ് അറസ്റ്റില്‍. റൂര്‍ക്കിയിലെ സെെനിക ഓഫീസില്‍ അക്കൗണ്ട്സ് ഓഫീസറായ ഇമാമി ഖാനെയാണ് ആര്‍മി ഇന്റലിജന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തത്.
ഓണ്‍ലെെന്‍ വഴി പരിചയപ്പെട്ട പാകിസ്ഥാന്‍ യുവതിയ്ക്കാണ് ഇമാമി ഖാന്‍ രഹസ്യവിവരങ്ങള്‍ കെെമാറിയത്. മെയ് 16 മുതല്‍ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ 230 സന്ദേശങ്ങളാണ് ഖാന്‍ യുവതിക്ക് അയച്ചത്. വിവരം നല്‍കാനായി യുവതി വന്‍ തുക ഖാന് വാഗ്‍ധാനം ചെയ്തതായും ഇന്റലിജന്‍സ് അറിയിച്ചു. വിവരങ്ങള്‍ കെെമാറുന്ന സമയത്ത് റൂര്‍ക്കിയില്‍ നിന്ന് ആഗ്ര കന്റോണ്‍മെന്റിലേക്ക് ഇമാമി ഖാനെ മാറ്റി നിയമിച്ചിരുന്നു.
ആഗ്ര കന്റോൺമെന്റിനെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ യുവതിയുമായി പങ്കുവച്ചതായും, റൂർക്കിയിലെ ഓഫീസിൽ നിന്ന് രേഖകൾ അയച്ചുകൊടുക്കുകയും ചെയ്തതായി കരസേന ഇന്റലിജെന്‍സ് കണ്ടെത്തി. ഖാനെതിരെ ക്രിമനല്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സെെന്യത്തില്‍ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് വിചാരണ ആരംഭിക്കുമെന്ന് ആഗ്ര പൊലീസ് പറഞ്ഞു. നിലവില്‍ ആര്‍മി ഇന്റലിജന്‍സിന്റെ കസ്റ്റഡിയിലാണ് ഇമാമി ഖാന്‍.
English Summary: Army accountant arrested for sharing confidential information with Pak woman
You may also like this video