Site iconSite icon Janayugom Online

ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് : കോടതിയില്‍ പോകുന്നതിനെക്കുറിച്ച് നിലവില്‍ ആലോചിക്കുന്നില്ലെന്ന് റായ്പൂര്‍ അതിരൂപത

ഛത്തിസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കേസ് റദ്ദാക്കന്‍ കോടതിയില്‍ പോകുന്നതിനെക്കുറിച്ച് നിലവില്‍ ആലോചിക്കുന്നില്ലെന്ന് റായ്പൂര്‍ അതിരൂപത വക്താവ്. പൊലീസ് കേസ് എടുത്തതില്‍ തന്നെ പാളിച്ചകള്‍ ഉണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ഞങ്ങളോ, തിരിച്ചോ സമീപിച്ചിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണക്ക് നന്ദിയെന്നും ഫാ. സെബാസ്റ്റ്യന്‍ പുമറ്റം ഒരു സ്വകാര്യ ചാനലിനോട് അഭിപ്രായപ്പെട്ടു .

എട്ടാം തീയതിയി കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ അടുത്ത നീക്കമെന്താണെന്ന് അറിയേണ്ടതുണ്ട്. ഇതറിഞ്ഞ ശേഷമേ സഭ മറ്റ് നടപടികളിലേക്ക് കടക്കുകയുള്ളൂ. വിഷയത്തിൽ സർക്കാർ തങ്ങളെയോ തങ്ങൾ സർക്കാരിനെയോ സമീപിച്ചിട്ടില്ല. കേസ് എടുത്തതിൽ പാളിച്ചയുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണക്ക് നന്ദിയെന്നും ഫാ. സെബാസ്റ്റ്യൻ പൂമറ്റം പറഞ്ഞു. നിയമപരമായി മുന്നോട്ടുപോകും.

ബിലാസ്പൂർ എൻഐഎ കോടതി ജാമ്യം അനുവദിച്ചതോടെയാണ് സിസ്റ്റർമാരായ പ്രീതി മേരിയും വന്ദനാ ഫ്രാൻസിസും മോചിതരായത്. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ റയിൽവെ സ്റ്റേഷനിൽ നിന്ന് ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തത് വെറും സംശയത്തിന്റെ പേരിലെന്നാണ് എൻഐഎ പ്രത്യേക കോടതിയുടെ സുപ്രധാന നിരീക്ഷണം. രണ്ട് ആൾ ജാമ്യം, 50,000 രൂപ ബോണ്ട്, പാസ്പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരണം നടത്തരുതെന്നും നിർദേശം. ഒമ്പത് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്.

Exit mobile version