Site iconSite icon Janayugom Online

മ്യൂസിയത്തില്‍ നിന്നും പുരാവസ്തു മോഷ്ടിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

ഡല്‍ഹിയിലെ ല്യൂട്ട്യന്‍സിലെ  ദേശീയ മ്യൂസിയത്തില്‍ നിന്നും മോഹന്‍ജൊദാരോ ഡാന്‍സിങ് ഗേള്‍ പ്രതിമ മോഷ്ടിച്ചു അധ്യാപകന്‍ അറസ്റ്റില്‍.    മ്യൂസിയം സന്ദർശിക്കുന്നതിനിടെ പുരാവസ്തു മോഷ്ടിച്ച ഹരിയാന സർവകലാശാലയിലെ അധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 45 കാരനായ പ്രൊഫസര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. മ്യൂസിയത്തിലെ ക്ലര്‍ക്കായി ജോലിചെയ്യുന്ന നിഖില്‍കുമാറിന്റെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘ഡാൻസിങ് ഗേൾ’ പ്രതിമയുടെ പകർപ്പാണ് മോഷ്ടിച്ചത്.

സിസിടിവി പരിശോധിച്ചാണ് അധികൃതർ പ്രതിയെ കണ്ടെത്തിയത്. 1926ല്‍ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ഏണ്‍സ്റ്റ് മക്കെ കുഴിച്ചെടുത്ത വെങ്കലപ്രതിമയ്ക്ക് 10.5 സെന്റീമീറ്റര്‍ ഉയരം മാത്രമാണുള്ളത്. ഇവിടെ നിന്നും മുന്‍പും മോഷണം നടന്നിട്ടുള്ളതായി അധികൃതര്‍ പറഞ്ഞു.

 

Exit mobile version