പാലക്കാട് ബിജെപിയിലെ വിഭാഗീയത എല്ലാ സീമകളും ലംഘിച്ച് പുറത്തു വന്നിരിക്കുകയാണ്. ആരോപണ വിധേയനായ രാഹല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വേദി നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ വേദി പങ്കിട്ടതിനെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തു വന്നിരിക്കുന്നു, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗവും, അദ്ദേഹത്തെ എതിര്‍ക്കുന്ന വിഭാഗവും തമ്മിലുള്ള പോര് കൂടുതല്‍ കടുത്തിരിക്കെയാണ് ചെയര്‍പേഴ്സണന്റെ രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള വേദി പങ്കിടല്‍.
പ്രമീള ശശിധനെ പാര്‍ട്ടിയില്‍ നിന്നുംസസ്ഫെന്റ് ചെയ്യണമെന്ന നിലപാടിലാണ് കൃഷ്ണകുാര്‍ വിഭാഗം. അവരെ ബിജെപി പുറത്താക്കിയാല്‍ രണ്ടും കൈയുംനീട്ടി സ്വീകരിക്കാനിരിക്കുകയാണ് കോണ്‍ഗ്രസ് . പ്രമീള ശശിധരനെ സ്വാഗതം ചെയ്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷ് രംഗത്തു വന്നതോടെ അടിയൊഴുക്കുകള്‍ നടക്കുന്നതായി പറയപ്പെടുന്നു.പ്രമീളാ ശശിധരന്‍ പാലക്കാട് എംഎല്‍എയുമായി വേദി പങ്കിട്ടതിന്റെ പേരില്‍ ബിജെപി നടപടി സ്വീകരിക്കുകയാണെങ്കില്‍ അവരെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയാറാണ്. അതില്‍ യാതൊരു സംശയവുമില്ലെന്നാണ് ബ്ലോക്ക് പ്രസിഡന്റ് പറയുന്നത് .
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലയിലെ വിഭാഗീയതയില്‍ വെട്ടിലായിരിക്കുകയാണ് ബിജെപി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തതില്‍ ബിജെപി നേതൃത്വത്തിന് പ്രമീള ശശിധരന്‍ വിശദീകരണം നല്‍കി. എന്നാല്‍ പ്രമീള ശശിധരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ശക്തമായ നിലപാടിലാണ് കൃഷ്ണകുമാര്‍ ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പൊതുപരിപാടിയില്‍ പങ്കെടുത്ത പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്റേത് ഗുരുതര വീഴ്ചയെന്നാണ് ബിജെപി വിലയിരുത്തല്‍.
ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ രാഹുലിനെ വിലക്കാന്‍ ബിജെപി തീരുമാനിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നു. ഓഗസ്റ്റില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ട് രാഹുലിന് നഗരസഭ ഉപാധ്യക്ഷന്‍ അഡ്വ ഇ കൃഷ്ണദാസ് നല്‍കിയ കത്താണ് പുറത്തുവന്നത്. ലൈംഗീക ആരോപണ വിവാദങ്ങള്‍ ഉയര്‍ന്ന ദിവസം മുതല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തുണ്ട്. ഇതിനിടെയാണ് രാഹുല്‍ പങ്കെടുത്ത പൊതു പരിപാടിയില്‍ ബിജെപി ഭരിക്കുന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍ തന്നെ പങ്കെടുത്തത്.

