അസ്സം മുഖ്യമന്ത്രി ഹിമന്ത ശര്‍മയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രാജ്യതലസ്ഥാനത്ത് വച്ച് കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തിന്റെ വികസന വിഷയങ്ങളെപ്പറ്റി ചര്‍ച്ച നടത്തുകയും ചെയ്തു.
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അസമില്‍ വച്ച് നടക്കുന്ന നിക്ഷേപക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദിയെ ഹിമന്ത ശര്‍മ ക്ഷണിക്കുകയും ചെയ്തു. അഡ്വാന്റേജ് അസം 2.0 ഉച്ചകോടി അസമിന്‍റെ സമ്പന്നമായ സാംസ്ക്കാരിക പൈതൃകം ലോകത്തിന്റ ശ്രദ്ധയിലെത്തിക്കും.