Site iconSite icon Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കം; എല്‍ഡിഎഫ് നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത്

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യുന്നതിനായി എൽഡിഎഫിന്റെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും യോഗം വിലയിരുത്തും. എല്ലാ പാർട്ടികളും സ്വന്തം നിലയ്ക്ക് നടത്തിയ തെരഞ്ഞെടുപ്പ് അവലോകനമാണ് മുന്നണി ചർച്ച ചെയ്യുക. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നതിനാല്‍ ഇന്നത്തെ യോഗത്തില്‍ വിശദമായ ചര്‍ച്ച നടക്കും. 

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫിന്റെ ജാഥകളുടെ കാര്യത്തിലും ഇന്ന് യോഗം തീരുമാനമെടുക്കും. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫ് തുടങ്ങുന്ന സമരപരമ്പരകളാണ് മറ്റൊരു അജണ്ട. ഇതിന്റെ ആദ്യപടിയായി 12ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം മുഖ്യമന്ത്രിയും മന്ത്രിമാരും എംപി, എംഎല്‍എ ഉള്‍പ്പെടെ ജനപ്രതിനിധികളും ഉപവസിക്കും. 

Exit mobile version