Site iconSite icon Janayugom Online

ചരിത്രം കഥപറയുന്ന സ്റ്റാളുകളുമായി നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം

നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ കാണാം ചരിത്രം കഥപറയുന്ന സ്റ്റാളുകളെ. 170 പ്രസാധകരുടെ 182 സ്റ്റാളുകളാണ് പുസ്‌തകോത്സവത്തിലുള്ളത് .രാജ്യത്തിന്റെയും ലോകത്തിന്റെയുമെല്ലാം ചരിത്രം കഥപറയുന്ന നിരവധി പുസ്തകങ്ങൾ അടങ്ങിയ നിരവധി സ്റ്റാളുകൾ പുസ്തകോത്സവത്തിലുണ്ട് .പല സ്റ്റാളുകളിലും മലയാളം പുസ്തകങ്ങൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഡിസ്‌കൗണ്ട് നിരക്കിൽ ലഭിക്കും.നിരവധി പുസ്തകങ്ങളുടെ പ്രകാശനങ്ങൾക്കും ചർച്ചകൾക്കും പുസ്തകോത്സവത്തിൽ വേദിയൊരുങ്ങും. സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.

പുളിമാത്തൂർ മഹാദേവ കലാക്ഷേത്രം അവതരിപ്പിച്ച പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയാണ് സ്റ്റാളുകളുടെ ഉദ്ഘാടനം നടന്നത്. ഉദ്ഘാടന ശേഷം സ്പീക്കർ പുസ്‌തകോത്സവത്തിലെ സ്റ്റാളുകൾ സന്ദർശിച്ചു. തുടർന്ന് ഫുഡ് കോർട്ടിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. മാത്യു ടി തോമസ് എംഎൽഎ, നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. 15 ഫുഡ് കോർട്ടുകളും മേളയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

Exit mobile version